അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20-യില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ ടീം ഇന്ത്യയ്ക്ക് പിഴ. 

മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഐ.സി.സി ടീമിന് പിഴയായി വിധിച്ചത്. 

കോവിഡിനു ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ ടീം ഇന്ത്യ ശിക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന രണ്ട് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഇതേ കുറ്റത്തിന് പിഴ വിധിച്ചിരുന്നു. 

അനുവദിച്ച സമയത്ത് ഒരു ഓവര്‍ കുറച്ചാണ് ഇന്ത്യ ബൗള്‍ ചെയ്തത്. മാച്ച് റഫറി ജവഗല്‍ ശ്രീനാഥാണ് ടീമിന് പിഴയിട്ടത്.

Content Highlights: India fined 20 percent match fee for slow over rate