Photo: PTI
ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്ക്ക് ഇരട്ടി മധുരം. പരമ്പരയ്ക്ക് പുറമേ ഏകദിനത്തിലെ ഒന്നാം റാങ്കും ഓസ്‌ട്രേലിയ ഇന്ത്യയില്‍നിന്ന് തട്ടിയെടുത്തു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 21 റണ്‍സിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് പരമ്പരയും ഒന്നാം റാങ്കും നഷ്ടമായത്.
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ പുതിയ റാങ്കിങ് പ്രകാരം ഓസ്‌ട്രേലിയയ്ക്ക് 113 റേറ്റിങ്ങുണ്ട്. ഇന്ത്യയ്ക്കും അതേ റേറ്റിങ്ങാണുള്ളതെങ്കിലും കുറഞ്ഞ മത്സരങ്ങള്‍ കളിച്ചത് ഓസ്‌ട്രേലിയയ്ക്ക് തുണയായി. 2019 മാര്‍ച്ചിലാണ് അവസാനമായി ഇന്ത്യ സ്വന്തം മണ്ണില്‍ ഒരു ഏകദിന പരമ്പര കൈവിട്ടത്. അന്നും ഓസ്‌ട്രേലിയ തന്നെയാണ് ഇന്ത്യയെ കീഴടക്കിയത്.
നിലവില്‍ ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതാണ്. ടെസ്റ്റില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയാണ് ഒന്നാമത്.
Content Highlights: India dethroned from No. 1 spot after losing first ODI series at home
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..