മൂന്നാം ഏകദിനത്തില്‍ 119 റണ്‍സ് ജയം; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ


കിരീടം നേടിയ ശേഷം ഇന്ത്യൻ താരങ്ങൾ ഡ്രസ്സിങ് റൂമിൽ | Photo: twitter.com/BCCI

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി (3-0). മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 119 റണ്‍സിനാണ് ശിഖര്‍ ധവാനും സംഘവും ജയിച്ച് കയറിയത്. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. ഡക്ക്‌വര്‍ത്ത്‌ ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു. 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി.

വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ രണ്ടാം ഓവറില്‍ തന്നെ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. കൈല്‍ മേയേഴ്സ് 0(1), ഷമാറ ബ്രൂക്സ് 0(2) എന്നിവരെ പുറത്താക്കി സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് പോലും ആകുന്നതിന് മുന്‍പ് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. പിന്നീട് ക്രീസില്‍ ഒരുമിച്ച ബ്രാന്‍ഡണ്‍ കിങ് 42(37), ഷായ് ഹോപ്പ് 22(33) എന്നിവര്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയെങ്കിലും ടീം സ്‌കോര്‍ 47-ല്‍ നില്‍ക്കേ ഷായ് ഹോപ്പ് പുറത്തായി. ഹോപ്പിനെ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.. അക്സര്‍ പട്ടേല്‍ കിങ്ങിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ വിന്‍ഡീസ് വീണ്ടും പതറി.

ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 42(32) മാത്രമാണ് പിന്നീട് പിടിച്ച് നിന്ന ഏക ബാറ്റര്‍. കീസി കാര്‍ട്ടി 5(17) ജേസണ്‍ ഹോള്‍ഡര്‍ 9*(12) അഖീല്‍ ഹൊസൈന്‍ 1(6) കീമോ പോള്‍ 0(4) ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ 10(8) ജെയ്ഡന്‍ സീല്‍സ് 0(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹാല്‍ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അക്‌സര്‍ പട്ടേല്‍, പ്രസീദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടിശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിക്കുന്ന ഗില്‍ മത്സരത്തില്‍ 98 പന്തുകളില്‍ നിന്ന് 98 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് താരത്തിന് സെഞ്ചുറി നഷ്ടമായത്. നായകന്‍ ശിഖര്‍ ധവാന്‍ 74 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്തു. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ശ്രേയസ് അയ്യര്‍ 44(34), സൂര്യകുമാര്‍ യാദവ് 8(6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഗില്ലിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ 6*(8) പുറത്താകാതെ നിന്നു. മത്സരത്തിലെ താരമായും പരമ്പരയുടെ താരമായും ശുഭ്മാന്‍ ഗില്ലിനെ തിരഞ്ഞെടുത്തു.

Content Highlights: india, westindies, odi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented