അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയുടെ ബാറ്റിങ്ങിൽ നിന്ന് | Photo: facebook.com/IndianCricketTeam
ടറൗബ: വെസ്റ്റിന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 68 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയപ്പോള്‍ നിശ്ചിത ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ വിന്‍ഡീസ് മറുപടി അവസാനിച്ചു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. 20 റണ്‍സ് നേടിയ ഓപ്പണര്‍ ഷമാറ ബ്രൂക്‌സ് ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 64(44), ദിനേശ് കാര്‍ത്തിക് 41*(19)എന്നിവരാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മേനിച്ചത്.
അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും വിന്‍ഡീസിനെ മുന്നേറാന്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കൈല്‍ മേയേഴ്‌സ് 15(6) നിക്കോളാസ് പൂരാന്‍ 18(15) റോവ്മാന്‍ പവല്‍ 14(17), ഷിംറോണ്‍ ഹെറ്മയര്‍ 14(15) എന്നിങ്ങനെയാണ് വിന്‍ഡീസിന്റെ പ്രധാന ബാറ്റര്‍മാരുടെ സ്‌കോര്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സൂര്യകൂമാര്‍ യാദവാണ് 24(16) ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ശ്രേയസ് അയ്യര്‍ 0(4), റിഷഭ് പന്ത് 14(12) ഹാര്‍ദിക് പാണ്ഡ്യ 1(3) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും മറുവശത്ത് നായകന്‍ രോഹിത് തകര്‍പ്പന്‍ ഫോമിലായിരുന്നു. 44 പന്തുകള്‍ നേരിട്ട താരത്തിന്റെ ബാറ്റില്‍ നിന്ന് ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സും പിറന്നു.
രവീന്ദ്ര ജഡേജ 16(13), രവിചന്ദ്രന്‍ അശ്വിന്‍ 13*(10) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ദിനേശ് കാര്‍ത്തിക് ആണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 19 പന്തുകള്‍ നേരിട്ട ഡി.കെ നാല് ഫോറും രണ്ട് സിക്‌സും പായിച്ചു. കാര്‍ത്തിക് ആണ് കളിയിലെ താരം. തിങ്കളാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.
Content Highlights: india, west indies, cricket, t20
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..