Photo: twitter.com/ImRo45
ലണ്ടന്‍: കോവിഡില്‍ നിന്ന് മുക്തനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ പരിശീലനം ആരംഭിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായാണ് ഇന്ത്യന്‍ നായകന്‍ പരിശീലനം ആരംഭിച്ചത്.
കോവിഡ് പിടിപെട്ടതിനെത്തുടര്‍ന്ന് രോഹിത്തിന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നഷ്ടമായിരുന്നു. ടെസ്റ്റ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിതിന് രോഗം സ്ഥിരീകരിച്ചത്.
ഇത്രയും ദിവസം ഐസൊലേഷനില്‍ കഴിഞ്ഞ രോഹിത് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് സന്തോഷം പകരുന്നു. രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ് എന്നിവരുടെ പന്തുകളില്‍ പരിശീലനം നടത്തുന്ന രോഹിതിന്റെ വീഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു.
ഇംഗ്ലണ്ടിനെതിരേ മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളിലും ഏകദിനങ്ങളിലുമാണ് ഇന്ത്യ മത്സരിക്കുന്നത്. ജൂലായ് ഏഴിന് നടക്കുന്ന ട്വന്റി 20 മത്സരത്തിലൂടെ പരമ്പര ആരംഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..