Photo: PTI
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്. ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് ഇന്ത്യ ഒന്നാമതെത്തിയത്. നിലവില്‍ ഇന്ത്യയ്ക്ക് 121 റേറ്റിങ്ങുണ്ട്. രണ്ടാമതുള്ള ഓസീസിന് 116 റേറ്റിങ്ങാണുള്ളത്. ന്യൂസീലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.
പ്രധാനമായും അഞ്ച് മത്സരങ്ങളിലെ വിജയമാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് തിരിച്ചുപിടിക്കുന്നതിന് സഹായിച്ചത്. ഐ.സി.സി. തന്നെയാണ് ഇക്കാര്യമറിയിച്ചത്. 2021 ഓഗസ്റ്റില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസറ്റ്, 2022 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്, 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരേ നടന്ന ആദ്യ ടെസ്റ്റ്, 2023ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ആദ്യ രണ്ട് ടെസ്റ്റുകള്‍ എന്നീ മത്സരങ്ങളിലെ വിജയം ഇന്ത്യയ്ക്ക് തുണയായി.
15 മാസങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ത്യയ്ക്ക് ഒന്നാം റാങ്കിന്റെ കരുത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെ നേരിടാം. ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം നടക്കുന്നത്.
നിലവില്‍ ട്വന്റി 20യിലും ഇന്ത്യ തന്നെയാണ് ലോകത്തിലെ നമ്പര്‍ വണ്‍ ടീം. ഏകദിനത്തില്‍ ഇന്ത്യ മൂന്നാം റാങ്കിലാണ്.
Content Highlights: india become the number 1 test cricket team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..