ഇന്ത്യൻ ടീമിന്റെ വിജയാഘോഷം ഫോട്ടോ: ഐസിസി
ജൊഹാനസ്ബര്‍ഗ്: അണ്ടര്‍-19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 90 റണ്‍സിന് തോല്‍പ്പിച്ചു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ നാലിന് 297, ശ്രീലങ്ക 45.2 ഓവറില്‍ 207 റണ്‍സിന് പുറത്ത്.
ഇന്ത്യയ്ക്കുവേണ്ടി ബാറ്റിങ്ങിനിറങ്ങിയവരെല്ലാം തിളങ്ങി. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (59), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (56), ധ്രുവ് ജുറെല്‍ (52*) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. തിലക് വര്‍മ (46), സിദ്ദേഷ് വീര്‍ (44*) എന്നിവരും സ്‌കോര്‍ ചെയ്തു.
ശ്രീലങ്കയ്ക്കുവേണ്ടി ക്യാപ്റ്റന്‍ നിപുണ്‍ ധനഞ്ജയ (50), രവിന്ദു രസന്ത (49) എന്നിവര്‍ തിളങ്ങിയെങ്കിലും വാലറ്റത്ത് ആരും പിടിച്ചുനിന്നില്ല. രണ്ട് വിക്കറ്റും 44 റണ്‍സും നേടിയ ഇന്ത്യയുടെ സിദ്ദേഷ് വീര്‍ കളിയിലെ താരമായി.
Content Highlights: India beats Sri Lanka by 90 runs U-19 World Cup
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..