വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം, ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ കീഴടക്കി


ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി

Photo: twitter.com/ICC

സില്‍ഹത്ത്: 2022 വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തു. 41 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍ ഇന്ത്യ: 20 ഓവറില്‍ ആറിന് 150, ശ്രീലങ്ക18.2 ഓവറില്‍ 109 ന് പുറത്ത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പരിക്കില്‍ നിന്ന് മോചിതയായി ടീമില്‍ തിരിച്ചെത്തിയ ജെമീമ റോഡ്രിഗസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വെറും 23 റണ്‍സെടുക്കുന്നതിനെ രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ ജെമീമയുടെ ഒറ്റയാള്‍ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ജെമീമ 53 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 76 റണ്‍സെടുത്തു.

33 റണ്‍സെടുത്ത നായിക ഹര്‍മന്‍പ്രീത് കൗറും ഭേദപ്പെട്ട് പ്രകടനം പുറത്തെടുത്തു. ഷഫാലി വര്‍മ (10), സ്മൃതി മന്ദാന (6), റിച്ച ഘോഷ് (9), പൂജ വസ്ത്രാകര്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. ദീപ്തി ശര്‍മയും (1) ഡൈലാന്‍ ഹേമലതയും (13) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഒഷാഡി രണസിംഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

151 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ വനിതകള്‍ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. വെറും 61 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ശ്രീലങ്കയ്ക്കായി ഹസിനി പെരേരയും ഓപ്പണര്‍ ഹര്‍ഷിത സമരവിക്രമയും മാത്രമാണ് പിടിച്ചുനിന്നത്. ഹസിനി 30 റണ്‍സെടുത്തപ്പോള്‍ ഹര്‍ഷിത 26 റണ്‍സ് നേടി. എട്ട് ബാറ്റര്‍മാര്‍ രണ്ടക്കം പോലും കാണാതെ മടങ്ങി.

ഇന്ത്യയ്ക്ക് വേണ്ടി ഡൈലാന്‍ ഹേമലത മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പൂജ വസ്ത്രാകറും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാധാ യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യ രണ്ട് പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ ബംഗ്ലാദേശാണ് ഒന്നാമത്. കഴിഞ്ഞ തവണ ഇന്ത്യയെ ഫൈനലില്‍ കീഴടക്കി ബംഗ്ലാദേശാണ് ഏഷ്യാകപ്പ് കിരീടം നേടിയത്.

Content Highlights: womens asia cup cricket 2022, womens asia cup, indian womens cricket, ind w vs sl w, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented