Photo: twitter.com/BCCIWomen
ഹാമില്ട്ടണ്: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മൂന്നാം വിജയം. താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. 110 റണ്‍സിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് വെറും 119 റണ്‍സിന് ഓള് ഔട്ടായി. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ ഏഴിന് 229, ബംഗ്ലാദേശ് 40.3 ഓവറില്‍ 119 ന് ഓള് ഔട്ട്.
ഇതോടെ ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ആറുപോയന്റാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് ഇന്ത്യ മൂന്നാമതെത്തിയത്.
അര്‍ധസെഞ്ചുറി നേടിയ യാസ്ഥിക ഭാട്ടിയയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ബൗളര്‍മാരില്‍ സ്നേഹ് റാണ നാലുവിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരാ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 74 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 30 റണ്‍സെടുത്ത സ്മൃതിയെ പുറത്താക്കി നാഹിദ അക്തര്‍ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ 42 റണ്‍സെടുത്ത ഷഫാലിയെ ഋതു മോണിയും മടക്കി. നായിക മിതാലി രാജ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങുകയും ചെയ്തതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
എന്നാല്‍ ഒറ്റയ്ക്ക് പൊരുതിയ യസ്ഥിക തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 80 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്. വാലറ്റത്ത് 30 റണ്‍സെടുത്ത പൂജ വസ്ത്രാകറും 27 റണ്‍സ് നേടിയ സ്നേഹ് റാണയും 26 റണ്‍സ് നേടിയ റിച്ച ഘോഷും ചെറുത്തുനിന്നു. ഇവരുടെ മികവിലാണ് ടീം സ്കോര്‍ 229-ല്‍ എത്തിയത്.
ബംഗ്ലാദേശിനുവേണ്ടി ഋതു മോണി മൂന്നുവിക്കറ്റെടുത്തപ്പോള്‍ നഹിദ അക്തര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. വെറും 119 റണ്‍സിന് ടീമിനെ ഓള് ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 32 റണ്‍സെടുത്ത സല്‍മ ഖടുനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണ 10 ഓവറില്‍ വെറും 30 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ജൂലന്‍ ഗോസ്വാമിയും പൂജ വസ്ത്രാകറും രണ്ട് വിക്കറ്റ് വീതമെടുത്തു.
അടുത്ത മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.
Content Highlights: India beat Bangladesh by 110 runs to keep their semi-finals qualification hopes alive
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..