
Photo: AP
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഫെബ്രുവരി ആറിന് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനം ഇന്ത്യയുടെ 1000-ാം ഏകദിന മത്സരമാകും.
ഇതുവരെ ഒരു രാജ്യവും 1000 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഇതുവരെ കളിച്ച 999 ഏകദിനങ്ങളില്‍ നിന്ന് 518 വിജയവും 431 തോല്‍വിയുമാണ് ഇന്ത്യയ്ക്കുള്ളത്. 54.54 ആണ് വിജയ ശരാശരി. 2002-ലാണ് ഇന്ത്യ 500-ാം ഏകദിന മത്സരം കളിച്ചത്.
അപൂര്‍വ നാഴികക്കല്ല് പിന്നിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ആശംസയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്തെത്തി. ''ഇന്ത്യ 1000-ാം ഏകദിനം കളിക്കുക എന്നത് ഒരു വലിയ നാഴികക്കല്ലാണ്. 1974-ലാണ് ആദ്യ ഏകദിനം കളിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങള്‍, നിലവിലെ താരങ്ങള്‍, പണ്ടത്തെയും ഇപ്പോഴത്തെയും ബോര്‍ഡ് അംഗങ്ങള്‍ എന്നിവരാല്‍ സാധ്യമായതാണ് ഇക്കാര്യം. ഈ നേട്ടം നമ്മള്‍ എല്ലാവരുടേതുമാണ്. രാജ്യം മുഴുവന്‍ ഇക്കാര്യത്തില്‍ അഭിമാനിക്കണം. ഇന്ത്യന്‍ ക്രിക്കറ്റ് കരുത്തില്‍ നിന്ന് കരുത്തിലേക്ക് വളരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' - സച്ചിന്‍ തന്റെ ആപ്പായ 100 എം.ബിയിലൂടെ പറഞ്ഞു.
Content Highlights: india are all set to become the first team in international cricket to play 1000 ODIs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..