പാണ്ഡ്യയും ഭുവിയും തിരിച്ചെത്തി, ഹിറ്റ്മാന് വിശ്രമം; ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിതാ


ന്യൂസീലന്‍ഡ് പര്യടനത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചു. രോഹിത്തിന് പകരം പൃഥ്വി ഷാ ടീമില്‍ ഇടംപിടിച്ചു

Image Courtesy: Getty Images

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം ടീമിന് പുറത്തായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ തിരിച്ചെത്തി. ഡി.വൈ പാട്ടീല്‍ ട്രോഫിയിലെ വെടിക്കെട്ട് ബാറ്റിങ് പാണ്ഡ്യയ്ക്ക് തുണയായി.

ന്യൂസീലന്‍ഡ് പര്യടനത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചു. രോഹിത്തിന് പകരം പൃഥ്വി ഷാ ടീമില്‍ ഇടംപിടിച്ചു. ബാക്കപ്പ് ഓപ്പണറായി ശുഭ്മാന്‍ ഗില്ലും ടീമിലെത്തി. കെ.എല്‍ രാഹുലിനൊപ്പം ഋഷഭ് പന്തും ടീമിലുണ്ട്.

മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്ക് മാര്‍ച്ച് 12-ന് ധര്‍മശാലയില്‍ തുടക്കമാകും. പുതിയതായി ചുമതലയേറ്റ ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആദ്യമായി തെരഞ്ഞെടുക്കുന്ന ടീമാണിത്. വിരാട് കോലി തന്നെ ടീമിനെ നയിക്കും.

ടീം അംഗങ്ങള്‍:

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോലി, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍.

Content Highlights: India announce squad for South Africa ODI series


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented