സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള അന്തിമ ഇലവന്‍ പ്രഖ്യാപിച്ച് ഇന്ത്യ. രണ്ടു സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ടീമിലുണ്ട്.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി,  രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലിടം നേടി. ഇഷാന്ത് ശര്‍മയാണ് മറ്റൊരു ബൗളര്‍.

ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ശുഭ്മാന്‍ ഗില്ലാണ് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളി. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ക്കു പിന്നാലെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തുമെത്തും.

India Announce Playing XI For WTC Final

രണ്ടു വര്‍ഷത്തോളം നീണ്ട മത്സരങ്ങള്‍ക്കൊടുവിലാണ് പ്രാഥമിക ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാമന്മാരായി ന്യൂസീലന്‍ഡും ഫൈനലിലെത്തിയത്.

Content Highlights: India Announce Playing XI For WTC Final