സിഡ്‌നി: ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലുകള്‍ക്ക് മഴഭീഷണി. രണ്ട് സെമിയും നടക്കുന്ന വ്യാഴാഴ്ച മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. സെമിക്ക് റിസര്‍വ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയിരുന്നു.

ഇന്ത്യയ്ക്ക് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയ്ക്ക് ദക്ഷിണാഫ്രിക്കയുമാണ് സെമിയില്‍ എതിരാളി.
മത്സരം ഉപേക്ഷിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് എളുപ്പമാക്കും.
എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ ഇന്ത്യ ഫൈനലിന് യോഗ്യത നേടും. ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്കയാവും ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളി.

Content Highlights: India and South Africa would progress to the finals if it rains