ആദ്യ മത്സരത്തില്‍ തിരിച്ചടി; ഇന്ത്യയ്ക്കും പാകിസ്താനും പിഴ ചുമത്തി ഐ.സി.സി.


Photo: ANI

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനുശേഷം ഇന്ത്യയ്ക്കും പാകിസ്താനും തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യയ്ക്കും പാകിസ്താനും അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പിഴ ചുമത്തി.

നിശ്ചിത സമയത്തേക്കാള്‍ രണ്ടോവര്‍ കൂടുതല്‍ സമയമെടുത്തതാണ് ഇരുടീമുകള്‍ക്കും വിനയായത്. ഇതോടെ ഐ.സി.സി. കോഡ് ഓഫ് കണ്ടക്റ്റ് ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം മത്സരത്തിന്റെ 20 ശതമാനം ചെലവ് ഇന്ത്യയും പാകിസ്താനും പിഴയായി നല്‍കണം.

ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ മസുദുര്‍ റഹ്‌മാന്‍, രുചിര പില്ലിയഗുരുഗെ, തേര്‍ഡ് അമ്പയര്‍ രവീന്ദ്ര വിമലസിരി, നാലാം അമ്പയര്‍ ഗാസി സോഹെല്‍ എന്നിവരാണ് ഇരുടീമുകള്‍ക്കും പിഴ വിധിച്ചത്.

മത്സരത്തില്‍ പാകിസ്താന്‍ അഞ്ചുവിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ ഇന്ത്യ ഒന്നാമതെത്തി. ഇന്ന് നടക്കുന്ന ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം.

Content Highlights: asia cup 2022, india vs pakistan, indian cricket, pakistan cricket, icc, icc fine, slow over rate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented