ആഘോഷത്തിന് ആയിരങ്ങള്‍; ഇന്ന് ക്രിക്കറ്റ് പൂരം


കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീം കോച്ച് രാഹുൽ ദ്രാവിഡിനൊപ്പം

തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ട്വന്റി20 പോരാട്ടത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം. ലോകത്തിലെ മികച്ച ബാറ്റിങ് നിരയുള്ള ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍, കാര്യവട്ടത്ത് വമ്പന്‍ വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2016-ല്‍ നിര്‍മിച്ച ബാറ്റിങ് വിക്കറ്റാണിവിടെ. ബുധനാഴ്ച രാത്രി 7-ന് മത്സരം ആരംഭിക്കും. ക്രിക്കറ്റ് മാമാങ്കം ആഘോഷമാക്കാന്‍ ആരാധകര്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുകയാണ്.

മത്സരത്തിനു മുന്‍പ് ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. വിജയപ്രതീക്ഷയാണുള്ളതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന നാലാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയം നേടി. ഒരുതവണ വിന്‍ഡീസ് ജേതാക്കളായി.നിലവില്‍ തിരുവനന്തപുരത്ത് കാലാവസ്ഥ അനുകൂലമാണ്. മഴപെയ്താലും അര മണിക്കൂറിനകം കളി പുനരാരംഭിക്കാവുന്ന സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്.

ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരമ്പരവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്. ഇംഗ്‌ളണ്ടിനെതിരേയും അയര്‍ലന്‍ഡിനെതിരേയുമുള്ള പരമ്പരകള്‍ വിജയിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ടീം പര്യടനത്തിനെത്തുന്നത്.

പരിക്കേറ്റ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കും കോവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമിക്കും പകരം ശ്രേയസ് അയ്യരെയും ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷഹബാസ് ചൊവ്വാഴ്ചതന്നെ ടീമിനൊപ്പം ചേര്‍ന്നു. ശ്രേയസ് ചൊവ്വാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിയത്. അതിനാല്‍ ശ്രേയസ് ബുധനാഴ്ച കളിക്കുന്ന കാര്യം സംശയമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍ തുടങ്ങിയവരിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

Content Highlights: india against south africa at karyavattom greenfield stadium trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented