മെല്‍ബണ്‍: വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് എതിരാളി. മറ്റൊരു സെമിയില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ നേരിടും. വ്യാഴാഴ്ചയാണ് രണ്ട് സെമികളും.

ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന വിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്ക ബി ഗ്രൂപ്പില്‍ ചാമ്പ്യന്‍മാരായി. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഏഴ് പോയന്റാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന് ആറ് പോയന്റും.

എ ഗ്രൂപ്പില്‍ നിന്ന് ചാമ്പ്യന്‍മാരായാണ് ഇന്ത്യ മുന്നേറിയത്. എട്ട് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതായി ഫിനിഷ് ചെയ്ത ഓസ്‌ട്രേലിയയക്ക് ആറ് പോയന്റും.

Content Highlights: India Against England In Womens WC semi