ഇന്ത്യ എ ടീമിന് ജയം, റണ്ണൗട്ടില്‍ കുടുങ്ങി സഞ്ജു


ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇലവനെ 92 റണ്‍സിന് തോല്‍പ്പിച്ചു.

-

ലിങ്കണ്‍: ന്യൂസീലന്‍ഡില്‍ പര്യടനത്തിലുള്ള ഇന്ത്യ എ ടീമിന് ആദ്യ ജയം. വെള്ളിയാഴ്ച ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇലവനെ 92 റണ്‍സിന് തോല്‍പ്പിച്ചു. എ ടീമിലുണ്ടായിരുന്നു മലയാളി താരം സഞ്ജു വി. സാംസണ്‍ നാല് റണ്‍സില്‍ നില്‍ക്കേ റണ്ണൗട്ടായി. സ്‌കോര്‍: ഇന്ത്യ എ 50 ഓവറില്‍ എട്ടിന് 279; ന്യൂസീലന്‍ഡ് ഇലവന്‍ 41.1 ഓവറില്‍ 187ന് പുറത്ത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഋതുരാജ് ഗെയ്ക്കവാദ് (93), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (50), സൂര്യകുമാര്‍ യാദവ് (50) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് (31 പന്തില്‍ 41) ഇന്ത്യന്‍ ടീമിന്റെ സ്‌കോറുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന് മികച്ച തുടക്കം കിട്ടിയെങ്കിലും ജയിക്കാനായില്ല. ഓപ്പണര്‍മാരായ ജാക്കബ് ഭുല (50), ജാക്ക് ബോയ്ല്‍ (42) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. എ ടീമിനായി ഖലീല്‍ അഹമ്മദ് നാല് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

Content Highlights: India A wins against Newzland

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented