Prithvi Shaw and Sanju Samson Photo Courtesy: BCCI
ലിങ്കണ്‍ (ന്യൂസീലന്‍ഡ്): ഉജ്ജ്വലഫോമിലുള്ള ഓപ്പണര്‍ പൃഥ്വി ഷായും മലയാളി താരം സഞ്ജു സാംസണും തിളങ്ങിയപ്പോള്‍, ന്യൂസീലന്‍ഡ് എ ടീമിന് എതിരായ അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എ-യ്ക്ക് അഞ്ചുവിക്കറ്റ് ജയം. ന്യൂസീലന്‍ഡ് എ 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. 29.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.
ഓപ്പണര്‍ പൃഥ്വി ഷാ 35 പന്തില്‍ 48 റണ്‍സെടുത്തു. മൂന്ന് സിക്‌സും അഞ്ചും ഫോറും നേടി. സഞ്ജു സാംസണ്‍ 21 പന്തില്‍ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 39 റണ്‍സടിച്ചു. സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 35), മായങ്ക് അഗര്‍വാള്‍ (29 പന്തില്‍ 29) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മത്സരത്തില്‍ ഒറ്റ അര്‍ധസെഞ്ചുറിപോലും പിറന്നില്ല.
6.3 ഓവറില്‍ 33 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഖലീല്‍ അഹ്മ്മദും അക്സര്‍ പട്ടേലും രണ്ടു വിക്കറ്റുവീതം വീഴ്ത്തി.
പരിക്കേറ്റ ശിഖര്‍ ധവാന് പകരം സഞ്ജുവിനെ ട്വന്റി 20 ടീമിലും പൃഥ്വി ഷായെ ഏകദിന ടീമിലും കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ പരിശീലനമത്സരത്തില്‍ ഷാ 100 പന്തില്‍ 150 റണ്‍സെടുത്തിരുന്നു.
Content Highlights: India A vs New Zealand A Cricket Sanju Samson Prithvi Shaw
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..