ട്വന്റി 20 പരമ്പര തൂത്തുവാരി, ഇനി ഏകദിനം


ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ ഓപ്പണറായി തിരിച്ചെത്തുന്നതോടെ കെ.എല്‍ രാഹുല്‍ നാലാം സ്ഥാനത്തേക്ക് മാറും

ഗയാന: ട്വന്റി 20 ക്രിക്കറ്റിലെ വെസ്റ്റിന്‍ഡീസിനെതിരായ സമ്പൂര്‍ണ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍ ടീം ഏകദിനത്തിലേക്ക്. ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച രാത്രി ഏഴുമുതല്‍ ഗയാനയില്‍.

ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ ഓപ്പണറായി തിരിച്ചെത്തുന്നതോടെ കെ.എല്‍ രാഹുല്‍ നാലാം സ്ഥാനത്തേക്ക് മാറും. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തുടരും. കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇലവനിലെത്താന്‍ മത്സരിക്കുന്നു. ശ്രേയസ്സിന് ട്വന്റി 20യില്‍ അവസരം കിട്ടിയിരുന്നില്ല.

ബൗളിങ്ങില്‍ ഭുവനേശ്വറിന് വിശ്രമം നല്‍കിയാല്‍ മുഹമ്മദ് ഷമി നേതൃത്വം ഏറ്റെടുക്കും. നവ്ദീപ് സെയ്നി, ദീപക് ചഹാര്‍ എന്നിവരും അവസരത്തിനായി കാത്തിരിക്കുന്നു. വെസ്റ്റിന്‍ഡീസ് നിരയില്‍ ക്രിസ് ഗെയ്ല്‍ കളിച്ചേക്കും. ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഗെയ്ല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കേദാര്‍ ജാദവ്, ഋഷഭ് പന്ത് എന്നിവര്‍ 5, 6 സ്ഥാനങ്ങളിലിറങ്ങാനാണ് സാധ്യത. ട്വന്റി 20-യില്‍ ഗംഭീര അരങ്ങേറ്റം കുറിച്ച നവ്ദീപ് സെയ്‌നി ഇന്ന് ആദ്യ ഏകദിനം കളിച്ചേക്കും.

ചൊവ്വാഴ്ച നടന്ന മൂന്നാം ട്വന്റി 20 യില്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ ഏകപക്ഷീയമായി പരമ്പര നേടിയിരുന്നു (3-0). 147 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ വിരാട് കോലി( 45 പന്തില്‍ 59), ഋഷഭ് പന്ത് (42 പന്തില്‍ 65*) എന്നിവര്‍ അനായാസം ജയിപ്പിച്ചു. മൂന്ന് ഓവറില്‍ നാല് റണ്‍സിന് മൂന്നുവിക്കറ്റെടുത്ത ദീപക് ചഹാര്‍ കളിയിലെ താരവും ക്രുണാല്‍ പാണ്ഡ്യ പരമ്പരയിലെ (32 റണ്‍സ്, മൂന്ന് വിക്കറ്റ്) താരവുമായി.

Content Highlights: IND vs WI 1st ODI After T20 triumph

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented