കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍. 1980-ന് ശേഷം ആദ്യമായാണ് ഇന്ത്യക്കായി ഏകദിനത്തില്‍ അഞ്ച് താരങ്ങള്‍ ഒരുമിച്ച് അരങ്ങേറ്റം കുറിക്കുന്നത്.  

1980-ല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഇതിന് മുമ്പ് അഞ്ച് താരങ്ങള്‍ ഒരുമിച്ച് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. കീര്‍ത്തി ആസാദ്, റോജര്‍ ബിന്നി, ദിലീപ് ദോഷി, സന്ദീപ് പാട്ടീല്‍, ടി ശ്രീനിവാസന്‍ എന്നിവരാണ് അന്ന് ആദ്യമായി ഇന്ത്യക്കായി കളിച്ചത്.

കൊളംബോയില്‍ മലയാളി താരം സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം, പേസ് ബൗളര്‍ ചേതന്‍ സക്കറിയ, മധ്യനിര ബാറ്റ്‌സ്മാന്‍ നിതീഷ് റാണ, സ്പിന്നര്‍ രാഹുല്‍ ചാഹര്‍ എന്നിവരാണ് അരങ്ങേറിയത്. 

ഈ റെക്കോഡ് അരങ്ങേറ്റം ഐപിഎല്‍ ടീമുകളും ആഘോഷമാക്കി. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നു എന്നാണ് ഇന്ത്യന്‍ ജഴ്‌സിയിലുള്ള നിതീഷ് റാണയുടെ ചിത്രം പങ്കുവെച്ച് ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ട്വീറ്റ് ചെയ്തത്. ചേതന്‍ സക്കറിയയുടേയും സഞ്ജു സാംസണ്‍ന്റേയും അരങ്ങേറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Content Highlights: IND vs SL Team India Hands Debut to Five Players First Instance Since 1980