ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സൈനിയ്ക്ക് പരിക്ക്. അടിവയറ്റിന് പരിക്കേറ്റ സൈനി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.

സൈനി മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് ബി.സി.സി.ഐ ട്വീറ്ററിലൂടെ വ്യക്തമാക്കി. മത്സരത്തിനിടെ വേദനകൊണ്ട് പുളഞ്ഞ സൈനിയുടെ അടുത്തേക്ക് ഇന്ത്യന്‍ ടീം ഫിസിയോ നിതിന്‍ പട്ടേല്‍ എത്തി പരിശോധിച്ചു. വേദന സഹിക്കാന്‍ പറ്റാതിരുന്ന താരം ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു. സൈനിയ്ക്ക് പകരം രോഹിത് ശര്‍മയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. 

പരിക്കുമൂലം ഇന്ത്യയുടെ പ്രമുഖ താരങ്ങളൊന്നുംതന്നെ നാലാം ടെസ്റ്റില്‍ കളിക്കുന്നില്ല. ബൗളിങ് നിരയില്‍ സൈനിയെക്കൂടാതെ സിറാജ്, നടരാജന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് നാലാം ടെസ്റ്റില്‍ കളിക്കുന്നത്.

Content Highlights: Ind vs Aus, 4th Test: Saini being monitored by medical team after he walks off due to groin pain