Photo: ANI
ഇന്ദോര്‍: നാട്ടില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരകളില്‍ ഇന്ത്യയുടെ അശ്വമേധം തുടരുകയാണ്. കഴിഞ്ഞദിവസം സമാപിച്ച ന്യൂസീലന്‍ഡിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
2009-നുശേഷം നാട്ടില്‍നടന്ന 27 ഏകദിന പരമ്പരകളില്‍ 24-ലും ഇന്ത്യ വിജയിച്ചു. നഷ്ടമായത് മൂന്നു പരമ്പരകള്‍ മാത്രം. ഇന്ത്യയില്‍ ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ആതിഥേയ ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയങ്ങള്‍.
2012-13ല്‍ പാകിസ്താനെതിരേയും (2-1) 2015-16ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും 2018-19ല്‍ ഓസ്ട്രേലിയക്കെതിരേയുമായിരുന്നു പരാജയങ്ങള്‍. 27 പരമ്പരകളില്‍ 73 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്, 28-ല്‍ തോറ്റു. ഒരു മത്സരം ടൈ ആയി. രണ്ടില്‍ ഫലമില്ലാതായി. മൊത്തം 104 മത്സരങ്ങളില്‍ വിജയശതമാനം 72.06.
2019 ഡിസംബറിനുശേഷം ഇന്ത്യ നാട്ടില്‍ തുടര്‍ച്ചയായ ഏഴ് പരമ്പരവിജയങ്ങളാണ് സ്വന്തമാക്കിയത്. ഇതില്‍ മൂന്നും സമ്പൂര്‍ണവിജയങ്ങളായിരുന്നു. 27 പരമ്പരകളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച ബാറ്റര്‍ വിരാട് കോലിയാണ്. 94 ഇന്നിങ്സുകളില്‍ 5136 റണ്‍സ്. 21 സെഞ്ചുറികളും 24 അര്‍ധസെഞ്ചുറികളും. രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 70 ഇന്നിങ്സുകളില്‍ 3921 റണ്‍സ്. 12 സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളും.
ബൗളിങ്ങില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് സ്പിന്നര്‍മാരാണ്. രവീന്ദ്ര ജഡേജയ്ക്ക് 83-ഉം രവിചന്ദ്ര അശ്വിന് 61-ഉം കുല്‍ദീപ് യാദവിന് 55-ഉം വിക്കറ്റുണ്ട്. പേസര്‍മാരില്‍ മുഹമ്മദ് ഷമിക്ക് 52-ഉം ഭുവനേശ്വര്‍ കുമാറിന് 50-ഉം വിക്കറ്റുണ്ട്.
Content Highlights: Incredible ODI Records Held By Team India at home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..