Photo: AFP
പോര്‍ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയതാണ് ഇന്ത്യന്‍ വിജയം ഇത്ര എളുപ്പത്തിലായത്. മൂന്നാം ഏകദിനത്തില്‍ നാലുവിക്കറ്റെടുത്ത് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ തിളങ്ങിയെങ്കിലും താരമായത് പേസ് ബൗളര്‍ മുഹമ്മദ് സിറാജാണ്.
തന്റെ ആദ്യ ഓവറിലെ മൂന്ന് പന്തുകള്‍ക്കുള്ളില്‍ തന്നെ രണ്ട് വെസ്റ്റ് ഇന്‍ഡീസ് മുന്‍നിര ബാറ്റര്‍മാരെ വീഴ്ത്തി സിറാജ് കൊടുങ്കാറ്റായി. രണ്ടാം ഓവര്‍ ചെയ്ത സിറാജ് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ കൈല്‍ മായേഴ്‌സിനെ വീഴ്ത്തി. തകര്‍പ്പന്‍ ഇന്‍സ്വിങ്ങറിലൂടെ ഇടംകൈയ്യന്‍ ബാറ്ററായ മായേഴ്‌സിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങാനായിരുന്നു മായേഴ്‌സിന്റെ വിധി.
പിന്നാലെ ക്രീസിലെത്തിയ ഷര്‍മാര്‍ ബ്രൂക്‌സ് നേരിട്ട ആദ്യ പന്തില്‍ സിറാജിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം പന്തില്‍ പുറത്തായി. സിറാജിന്റെ വിക്കറ്റ് റ്റു വിക്കറ്റ് പന്തില്‍ ബാറ്റുവീശാന്‍ ശ്രമിച്ച ബ്രൂക്‌സ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. ഇതോടെ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ക്കുള്ളില്‍ തന്നെ രണ്ട് മുന്‍നിര ബാറ്റര്‍മാരെ മടക്കി സിറാജ് ഇന്ത്യന്‍ വിജയത്തിന് തുടക്കമിട്ടു.
മത്സരത്തില്‍ ഇന്ത്യ 119 റണ്‍സിനാണ് വിജയം നേടിയത്. 257 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് വെറും 137 റണ്‍സിന് ഓള്‍ ഔട്ടായി. 98 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത്. പരമ്പരയുടെ താരവും മത്സരത്തിലെ താരവും ഗില്ലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..