Photo: twitter.com
ക്വെറ്റ: പാകിസ്താന്‍ പേസര്‍ വഹാബ് റിയാസിനെതിരേ ഒരോവറില്‍ ആറ് സിക്‌സറുകള്‍ നേടി സഹതാരം ഇഫ്തിഖര്‍ അഹമ്മദ്. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായി ഞായറാഴ്ച ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും പെഷവാര്‍ സാല്‍മിയും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു ആറ് സിക്‌സുകളുടെ പിറവി.
പെഷവാര്‍ സാല്‍മിക്കായി വഹാബ് എറിഞ്ഞ അവസാന ഓവറിലായിരുന്നു ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് താരം ഇഫ്തിഖര്‍ അഹമ്മദിന്റെ വെടിക്കെട്ട്.
ടോസ് നേടിയ പെഷവാര്‍ സാല്‍മി ക്യാപ്റ്റന്‍ ബാബര്‍ അസം, ഗ്ലാഡിയേറ്റേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വഹാബ് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയിലായിരുന്നു ഗ്ലാഡിയേറ്റേഴ്‌സ്. ഓവര്‍ അവസാനിച്ചപ്പോള്‍ അഞ്ചിന് 184 റണ്‍സിലെത്തി അവര്‍. ക്വെറ്റയിലെ നവാബ് അക്ബര്‍ ഖാന്‍ ബഗ്ട്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
50 പന്തുകള്‍ നേരിട്ട ഇഫ്തിഖര്‍ 94 റണ്‍സോടെ പുറത്താകാതെ നിന്നു.
Content Highlights: Iftikhar Ahmed hits Wahab Riaz for 6 sixes in an over
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..