Image Courtesy: Getty Images
ഇസ്ലാമാബാദ്: ഒത്തുകളിയുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കാന്‍ മുന്‍ പാകിസ്താന് പേസര്‍ ഷുഐബ് അക്തര്‍ പറഞ്ഞ പരാമര്‍ശത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകം. ഒത്തുകളിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെങ്കില്‍ സാക്ഷാല്‍ വസീം അക്രത്തെ പോലും താന്‍ കൊന്നുകളഞ്ഞേനെയെന്നാണ് അക്തര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു ടിവി ഷോയിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.
''ഒരു കാര്യം വളരെ വ്യക്തമായി പറയാം. വസീം അക്രം ആയാല്‍ പോലും ഒത്തുകളിക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ കൊന്നുകളഞ്ഞേനേ. എന്നാല്‍ അദ്ദേഹം ഒരിക്കലും അങ്ങനെയൊരു കാര്യം കാര്യം എന്നോട് ആവശ്യപ്പെട്ടിട്ടില്ല'', അക്തര്‍ വ്യക്തമാക്കി.
1990-കളില്‍ പലപ്പോഴും അസാധ്യമായ സാഹചര്യങ്ങളില്‍ പോലും മികച്ച ബൗളിങ്ങിലൂടെ അക്രം പാകിസ്താനെ വിജയങ്ങളിലേക്ക് നയിക്കുന്നത് കണ്ടിട്ടുണ്ടെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.
അക്രമിനൊപ്പം ഏഴോ എട്ടോ വര്‍ഷത്തോളം ഒന്നിച്ച് കളിച്ചിട്ടുണ്ടെന്നും അന്നൊക്കെ പല അവസരങ്ങളിലും മുന്‍നിര ബാറ്റ്സ്മാന്മാരെ പുറത്താക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്ത ശേഷം വാലറ്റക്കാരെ തനിക്ക് വിട്ടുതന്നിട്ടുണ്ടെന്നും അക്തര്‍ വെളിപ്പെടുത്തി.
Content Highlights: If Wasim Akram had asked me to fix matches I would have killed him says Shoaib Akhtar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..