സിഡ്‌നി: നായകന്‍ വിരാട് കോലിയില്ലാതെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ അത് പുതിയ ചരിത്രമാകുമെന്ന് മുന്‍ ഓസിസ് താരം മൈക്കിള്‍ ക്ലാര്‍ക്ക്. ഒരു സ്വകാര്യ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഡിസംബര്‍ 17 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് കഴിയുന്നതോടെ ഭാര്യ അനുഷ്‌കയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോലി നാട്ടിലേക്ക് മടങ്ങും. കോലിയില്ലാതെ ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ ഓസിസിനെ തോല്‍പ്പിക്കാനാകുമോ എന്ന ചിന്തയിലാണ് ക്രിക്കറ്റ് പണ്ഡിതന്മാര്‍. അതിനിടയ്ക്കാണ് ക്ലാര്‍ക്കിന്റെ ഈ പരാമര്‍ശം.
'വിരാട് കോലി രണ്ടു മേഖലകളിലാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങുന്നത്. ഒന്ന് ബാറ്റ്‌സ്മാനായി. രണ്ടാമത് നായകനായി. ഇവ രണ്ടിനും പകരം വെയ്ക്കാന്‍ ഇന്ന് ഇന്ത്യന്‍ താരങ്ങളില്‍ ആരുമില്ല. ഒരു പക്ഷേ കെ.എല്‍.രാഹുലിന് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചേക്കും.പക്ഷേ അതൊന്നും കോലിയ്ക്ക് പകരമാകില്ല'-ക്ലാര്‍ക്ക് വ്യക്തമാക്കി.
കോലിയില്ലാതെ ഇന്ത്യന്‍ ടീം ഓസിസിനെ പരാജയപ്പെടുത്തിയാന്‍ അത് ക്രിക്കറ്റ്പ്രേമികള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുമെന്നും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനുള്ള എല്ലാ കരുത്തുമുണ്ടെന്നും ക്ലാര്‍ക്ക് പറഞ്ഞു.
നിലവില്‍ ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യ തുടര്‍ച്ചയായി രണ്ടു കളികളില്‍ ഓസിസിനോട് തോറ്റു. ടെസ്റ്റ് മത്സരങ്ങള്‍ ഇതിലേറെ കനക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ നിഗമനം.
Content Highlights: If India beat Australia without Virat Kohli,it will be a history says Michael Clarke