Photo: twitter.com
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബുധനാഴ്ച ആരംഭിക്കാനിരിക്കേ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്. ചൊവ്വാഴ്ച പരിശീലനത്തിനിടെ രോഹിത്തിന്റെ വലത് തള്ള വിരലിന് പന്ത് തട്ടിയാണ് പരിക്കേറ്റത്. ഇതിനു പിന്നാലെ താരം പരിശീലനം മതിയാക്കി മടങ്ങിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്കയായി. പരിക്കേറ്റ വിരലിന് ടേപ് ചുറ്റുന്ന രോഹിത്തിന്റെ ചിത്രങ്ങള്‍ ഏതാനും ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം സംബന്ധിച്ച് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും നിര്‍ണായക മത്സരത്തില്‍ രോഹിത് കളിച്ചേക്കുമെന്ന് തന്നെയാണ് വിവരം.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. അന്ന് തോറ്റു. ഇത്തവണ കിരീടം തന്നെയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ജൂണ്‍ ഏഴു മുതല്‍ 11 വരെ ഓവലിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ മൂന്ന് മണി മുതലാണ് മത്സരം ആരംഭിക്കുക. മഴ മൂലം കളി മുടങ്ങിയാല്‍ 12-ാം തീയതി റിസര്‍വ് ദിനമായിട്ടുണ്ട്.
Content Highlights: icc wtc final Rohit Sharma Hit On Thumb Suffers Injury Scare
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..