ദുബായ്: ഇന്ത്യയും ന്യൂസീലന്‍ഡും മാറ്റുരയ്ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐ.സി.സി. 

ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്‌സിലാകും ഫൈനല്‍ നടക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ എഡ്ജ്ബാസ്റ്റണ്‍, ഓള്‍ഡ് ട്രാഫഡ്, സതാംപ്ടണ്‍ എന്നിവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍. മൈതാനത്തിനകത്തും പുറത്തുമുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് സതാംപ്ടണാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌റ്റേഡിയത്തോട് ചേര്‍ന്ന് തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യം ഉള്ളതിനാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ മത്സരം നടത്താന്‍ അനുയോജ്യം സതാംപ്ടണാണെന്നാണ് വിലയിരുത്തല്‍.

വരും ദിവസങ്ങളില്‍ വേദി സംബന്ധിച്ച് ഐ.സി.സി തീരുമാനം അറിയിച്ചേക്കും.

Content Highlights: ICC World Test Championship Final to Be Moved Out of Lords