അണ്ടര്‍ 19 ലോകകപ്പ്; അഫ്ഗാന്‍ പൊരുതി വീണു, 24 വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ട് ഫൈനലില്‍


Photo: twitter.com|cricketworldcup

ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനു മുന്നില്‍ പൊരുതി വീണ് അഫ്ഗാനിസ്താന്‍ യുവനിര. 15 റണ്‍ ജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറി. 1998-ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.

മഴമൂലം 47 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് നേടിയത് ആറിന് 231 റണ്‍സ്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയക്ഷ്യം 47 ഓവറില്‍ 231 റണ്‍സായി പുനര്‍നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് പക്ഷേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 36-ാം ഓവര്‍ വരെ അഫ്ഗാന്‍ ബൗളര്‍മാര്‍ അനങ്ങാന്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ജോര്‍ജ് ബെല്‍ - അലക്‌സ് ഹോര്‍ട്ടണ്‍ സഖ്യമാണ് ഇംഗ്ലീഷ് നിരയെ മത്സരം സ്വന്തമാക്കാന്‍ സഹായിച്ചത്. പിരിയാത്ത ഏഴാം വിക്കറ്റില്‍ നിര്‍ണായകമായ 95 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 35.1 ഓവറില്‍ ആറിന് 136 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് പതറുമ്പോഴായിരുന്നു ഇരുവരുടെയും രക്ഷാപ്രവര്‍ത്തനം.

67 പന്തുകള്‍ നേരിട്ട ബെല്‍ ആറ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്നു. ഹോര്‍ട്ടണ്‍ വെറും 36 പന്തില്‍ നിന്ന് ഒരു സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 53 റണ്‍സെടുത്തു.

69 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 50 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് തോമസും ഇംഗ്ലണ്ടിനായി തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന് തുടക്കത്തില്‍ തന്നെ നന്‍ഗെയാലിയ ഖറോട്ടെയുടെ (0) വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മുഹമ്മദ് ഇഷാഖ് - അല്ലാ നൂര്‍ സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചതാണ്. എന്നാല്‍ ഇരുവരും പുറത്തായതോടെ അഫ്ഗാന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

ഇഷാഖ് 65 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 43 റണ്‍സെടുത്തു. നൂര്‍ 87 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 60 റണ്‍സ് സ്വന്തമാക്കി.

പിന്നീട് വന്നവരില്‍ അബ്ദുള്‍ ഹാദി (37*), ബിലാല്‍ അഹമ്മദ് (33), നൂര്‍ അഹമ്മദ് (25) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. അഞ്ചാം വിക്കറ്റില്‍ ഹാദി - ബിലാല്‍ സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് വന്നവര്‍ക്കൊപ്പം കാര്യമായ സംഭവന ചെയ്യാനായില്ല.

Content Highlights: icc under 19 world cup England end 24-year wait to reach final after beating Afghanistan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented