Photo: twitter.com/BCCIWomen
ബെനോനി (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ യു.എ.ഇ. വനിതകളെ 122 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ക്യാപ്റ്റന്‍ ഷഫാലി വര്‍മയുടെയും ശ്വേത സെഹ്രാവത്തിന്റെയും ഇന്നിങ്സുകളുടെ ബലത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്ത ഇന്ത്യക്കെതിരേ യു.എ.ഇക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
34 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ 78 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്വേത 49 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ 74 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ വെറും 51 പന്തില്‍ നിന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 49 റണ്‍സെടുത്ത റിച്ച ഘോഷും ഇന്ത്യയ്ക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെതിരേ ഒന്ന് പൊരുതി നോക്കാന്‍ പോലുമായില്ല. മഹിക ഗൗര്‍ (26), ലാവണ്യ കെനി (24), തിര്ഥ സതിഷ് (16) എന്നിവര്‍ മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്.
Content Highlights: icc under 19 womens t20 world cup 2023 india beat uae by 122 runs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..