ബ്ലൂംഫോണ്ടെയ്ന്‍ (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ യുവനിര. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി യശസ്വി ജെയ്സ്വാള്‍ (59), ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് (56), ദ്രുവ് ചന്ദ് ജുറല്‍ (52*) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 

ദിവ്യാന്‍ഷ് സക്സേന (23), തിലക് വര്‍മ (46) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ലങ്കയ്ക്കായി ആംഷി ഒറെന്‍, ആഷിയാന്‍ ഡാനിയല്‍, ദില്‍ഷന്‍ മധുഷങ്ക, കവിന്‍ഡു നദീഷന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: icc u 19 world cup india u19 vs sri lanka u19