ദുബായ്: വനിതാ ടി ട്വന്റി ലോകകപ്പ് ഗയാനയില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച്ചയാണ് സെമിഫൈനല്‍. ആദ്യ സെമിയില്‍ വിന്‍ഡീസും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം. എന്നാല്‍ പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ ടിട്വന്റി ലോകകപ്പിനെ കുറിച്ചറിയില്ല.

കഴിഞ്ഞ ദിവസം ഐ.സി.സി ട്വിറ്റിറിലിട്ട ഒരു വോട്ടിങ് ട്വീറ്റിന് താഴെ പാക് ആരാധകര്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ കണ്ടാല്‍ ഇത് മനസ്സിലാകും. ഏത് ടീമുകളായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക എന്നായിരുന്നു ഐ.സി.സി ട്വീറ്റ് ചെയ്ത ചോദ്യം. ഇതില്‍ പാകിസ്താന്റെ പേര് കാണുന്നില്ലെന്ന് പറഞ്ഞായിരുന്നു ആരാധകരുടെ രോഷപ്രകടനം. 

ഐ.സി.സിയുടെ ട്വീറ്റിന് താഴെ പാകിസ്താന്‍ എവിടെ എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. മറ്റൊരു ആരാധകനാവട്ടെ ടി ട്വന്റിയിലെ നമ്പര്‍ വണ്‍ ടീമെവിടെ എന്നായിരുന്നു അറിയേണ്ടത്. വരാന്‍ പോകുന്ന പുരുഷ ടിട്വന്റി ലോകകപ്പ് ഫൈനലിന്റെ കാര്യമാണ് ഐ.സി.സി പറയുന്നതെന്നായിരുന്നു ആരാധകരുടെ തെറ്റിദ്ധാരണ.

എന്നാല്‍ ഇതിന് ഐ.സി.സി രസകരമായിത്തന്നെ മറുപടി നല്‍കി. പാകിസ്താന്‍ ടി ട്വന്റി ലോകകപ്പില്‍ നിന്ന് പുറത്തായിട്ടില്ലെന്നായിരുന്നു ഐ.സി.സിയുടെ ട്രോള്‍. പാകിസ്താന്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു.

icc tweet

Content Highlights: ICC Trolls Confused Pakistan Fans With Hilarious Tweet