Photo: AP
ദുബായ്: ഇന്ത്യന്‍ താരം വിരാട് കോലി ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ നിന്ന് പുറത്ത്. സമീപകാലത്തെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 11, 20 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. ബുധനാഴ്ച പുറത്തുവന്ന റാങ്കിങ്ങില്‍ നാലു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് കോലി 13-ാം സ്ഥാനത്തേക്ക് വീണു.
അതേസമയം ഋഷഭ് പന്ത് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് താരത്തെ തുണച്ചത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും പന്ത് നേടിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത ജോണി ബെയര്‍സ്‌റ്റോ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.
923 പോയന്റോടെ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് റാങ്കിങ്ങില്‍ ഒന്നാമത്. മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം, ഋഷഭ് പന്ത് എന്നിവരാണ് ആദ്യ അഞ്ചില്‍.
Content Highlights: ICC Test Rankings Virat Kohli drops out of top-10
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..