Photo: www.twitter.com
ദുബായ്: ഐ.സി.സി ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. അഞ്ചാം സ്ഥാനത്തായിരുന്ന റൂട്ട് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.
എന്നാല്‍ ഇന്ത്യയുടെ നായകന്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 11, 72 എന്നിങ്ങനെ റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്. എന്നാല്‍ റൂട്ടാകട്ടെ ഇരട്ടസെഞ്ചുറി നേടി മികച്ച പ്രകടനം തുടര്‍ന്നു. ഇതാണ് റൂട്ടിന് നേട്ടമായത്.
മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും റാങ്കിങ്ങില്‍ പിന്നിലേക്ക് പോയി. പൂജാര ഏഴാം സ്ഥാനത്തേക്ക് വീണപ്പോള്‍ രഹാനെ ആദ്യ പത്തില്‍ നിന്നും താഴേക്ക് പോയി. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ ഒന്നാമത്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുംറയും നേട്ടമുണ്ടാക്കി. അശ്വിന്‍ എഴാം സ്ഥാനത്തും ബുംറ എട്ടാമതുമെത്തി. ഇരുതാരങ്ങളും ഓറോ സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്.ഇംഗ്ലണ്ടിന്റെ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമത്.
Content Highlights: ICC Test Rankings, Virat Kohli down to fifth, Joe Root moves up to third
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..