
-
ദുബായ്: ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ബൗളറെന്ന നേട്ടത്തിന് പിന്നാലെ ഐ.സി.സി റാങ്കിങ്ങിലും കുതിപ്പുമായി ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരേ രണ്ട് ടെസ്റ്റിൽ നിന്ന് 16 വിക്കറ്റുകളാണ് ബ്രോഡ് നേടിയത്. ഇതോടെ ഇംഗ്ലീഷ് താരം ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി.
2016 ഓഗസറ്റിന് ശേഷം ബ്രോഡിന്റെ ഏറ്റവും ഉയർന്ന റാങ്കാണിത്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മൻസാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ന്യൂസിലൻഡിന്റെ നീൽ വാഗ്നറാണ് രണ്ടാം സ്ഥാനത്ത്.
വെസ്റ്റിൻഡീസിനെതിരായ അവസാന ടെസ്റ്റിൽ ഓൾറൗണ്ട് പ്രകടനമാണ് ബ്രോഡ് പുറത്തെടുത്തത്. ഒന്നാമിന്നിങ്സിൽ ഏകദിന ശൈലിയിൽ അർധ സെഞ്ചുറി നേടിയ ബ്രോഡ് ബൗളിങ്ങിലും തിളങ്ങി. ബാറ്റിങ് റാങ്കിങ്ങിലും ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം നേട്ടമുണ്ടാക്കി. ഓൾ റണ്ടൗർമാരുടെ റാങ്കിങ്ങിൽ മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബ്രോഡ് പതിനൊന്നാം സ്ഥാനത്തെത്തി.
Content Highlights: ICC Test Rankings Stuart Broad moves to third spot
Share this Article
Related Topics
RELATED STORIES
In-Depth
05:30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..