ദുബായ്: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ നിലനിര്‍ത്തി ടീം ഇന്ത്യ. ഇത്തവണയും ഏപ്രില്‍ ഒന്നിന് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ ഇന്ത്യയ്ക്ക് സ്വന്തമായത്.

ഇതോടൊപ്പം ഒരു ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 6 കോടി 92 ലക്ഷം രൂപ) സമ്മാനത്തുകയും ഇന്ത്യയ്ക്ക് ലഭിക്കും. ഈ വര്‍ഷം ടെസ്റ്റില്‍ തുടര്‍ന്ന മികവാണ് ഇന്ത്യയെ ഈ നേട്ടത്തിലെത്തിച്ചത്. 

'' ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ ഒരിക്കല്‍ കൂടി ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ മുകളിലെത്തിയത് കൂടുതല്‍ സന്തോഷം തരുന്ന കാര്യമാണ്'' - ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചു.

icc test championship india retain number one spot for third year in a row

പോയവര്‍ഷം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഓസീസ് മണ്ണില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ചതും കഴിഞ്ഞ വര്‍ഷമായിരുന്നു.

Content Highlights: icc test championship india retain number one spot for third year in a row