Photo: AFP
ദുബായ്: 2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബര്‍ 16-ന് ഓസ്‌ട്രേലിയയില്‍ തുടക്കമാകും. നവംബര്‍ 13-ന് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഫൈനല്‍ പോരാട്ടം അരങ്ങേറും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഓസ്‌ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് മത്സരം നടക്കുക. ബ്രിസ്‌ബെയ്ന്‍, ഗീലോങ്, ഹൊബാര്‍ട്ട്, പെര്‍ത്ത് എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍ അരങ്ങേറുക.
നവംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലും അഡ്‌ലെയ്ഡ് ഓവലിലും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
ഓസ്‌ട്രേലിയ ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്.
Content Highlights: icc t20 world cup 2022 to kick off from October 16
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..