
Photo Courtesy:AP
ദുബായ്: ഐ.സി.സിയുടെ പുതിയ ട്വന്റി-20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാക് ക്യാപ്റ്റൻ ബാബർ അസം. പാകിസ്താൻ-ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് റാങ്കിങ് പുറത്തുവന്നത്.
രണ്ടാം ട്വന്റി-20യിൽ അസം അർധ സെഞ്ചുറി നേടിയിരുന്നു. 869 പോയിന്റാണ് അസമിനുള്ളത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ 824 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോലിയാണ് പട്ടികയിലുള്ള മറ്റൊരു താരം. പത്താം സ്ഥാനത്താണ് കോലി.
ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് മൂന്നാം സ്ഥാനത്തും ന്യൂസീലന്റിന്റെ കോളിൻ മൺറോ നാലാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ട് താരം ഡേവിഡ് മലനാണ് ആദ്യ പത്തിൽ നേട്ടമുണ്ടാക്കിയ ഏകതാരം. ആറാം സ്ഥാനത്ത് നിന്ന് ഒരു പടി മുന്നിൽ കയറി മലൻ അഞ്ചാമതെത്തി.
അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ തന്നെയാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഫ്ഗാന്റെ മുജീബുർ റഹ്മാൻ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയയുടെ ആഷ്റ്റൺ ആഗർ മൂന്നാം റാങ്കിലുമുണ്ട്. ആദ്യ പത്തിൽ ഇന്ത്യക്കാർ ആരുമില്ല.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. സിംബാബ്വേയുടെ സീൻ വില്ല്യംസ് രണ്ടാമതും ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ മൂന്നാം സ്ഥാനത്തുമുണ്ട്.
Content Highlights: ICC T20 Ranking Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..