ദുബായ്: ഐ.സി.സിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ബാബറിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍.

ICC ODI Rankings Babar Azam overtakes Virat Kohli to take No.1 position

ഒന്നാം സ്ഥാനത്ത് താരത്തിന് 865 പോയന്റുകളുണ്ട്. വിരാട് കോലിക്ക് 857 പോയന്റാണുള്ളത്. 825 പോയന്റുമായി രോഹിത് ശര്‍മാണ് മൂന്നാമത്.

Content Highlights: ICC ODI Rankings Babar Azam overtakes Virat Kohli to take No.1 position