Photo: ANI
ദുബായ്: ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബുംറ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 830 പോയന്റാണ് താരത്തിനുള്ളത്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികവാണ് ബുംറയ്ക്ക് തുണയായത്. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ബുംറയെക്കുടാതെ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനുമുണ്ട്. 850 പോയന്റുമായി രണ്ടാം സ്ഥാനത്താണ് അശ്വിന്. ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ മൂന്നാമതും പാകിസ്താന്റെ ഷഹീന് അഫ്രീദി അഞ്ചാം സ്ഥാനത്തും നില്ക്കുന്നു.
ബാറ്റര്‍മാരുടെ പട്ടികയില്‍ സൂപ്പര്‍ താരം വിരാട് കോലി നിരാശപ്പെടുത്തി. അഞ്ചാം റാങ്കിലായിരുന്ന കോലി നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി ഒന്‍പതാം സ്ഥാനത്തേക്ക് വീണു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ താരം ഫോം കണ്ടെത്തിയിരുന്നില്ല. ആദ്യ പത്തില്‍ കോലിയെക്കുടാതെ രോഹിത് ശര്‍മയും ഋഷഭ് പന്തും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
രോഹിത് ആറാം സ്ഥാനത്തും ഋഷഭ് പന്ത് പത്താം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്കയുടെ ദിമുത് കരുണരത്നെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. ഓസ്ട്രേലിയയുടെ മാര്‍നസ് ലബൂഷെയ്നാണ് പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാമതും ഓസ്ട്രേലിയയുടെ തന്നെ സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ജഡേജയെ മറികടന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ജഡേജ രണ്ടാമതാണ്. മൂന്നാം സ്ഥാനത്ത് അശ്വിന് തുടരുന്നു.
Content Highlights: icc latest mens test player rankings 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..