
Photo: twitter.com|BCCI
ലണ്ടന്‍: ക്രിക്കറ്റില്‍ പുതിയൊരു പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ഇനിമുതല്‍ എല്ലാ മാസവും ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് ഐ.സി.സിയുടെ തീരുമാനം.
ഒരു മാസത്തെ പ്രകടനം കണക്കിലെടുത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പുരുഷ, വനിതാതാരങ്ങള്‍ക്ക് പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം ഐ.സി.സി. നല്‍കും. ജനുവരിയിലെ ഏറ്റവും മികച്ച താരത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്തും മുഹമ്മദ് സിറാജും ടി.നടരാജനും വാഷിങ്ടണ്‍ സുന്ദറുമൊക്കെയുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനങ്ങളുടെ ബലത്തിലാണ് താരങ്ങള്‍ ലിസ്റ്റില്‍ ഇടം നേടിയത്. നിലവില്‍ പുരുഷതാരങ്ങളുടെ പട്ടികയില്‍ ഇവരെക്കൂടാതെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടും ഓസിസ് താരം സ്റ്റീവ് സ്മിത്തുമുണ്ട്.
ഐ.സി.സി വോട്ടിങ് അക്കാദമി, മാധ്യമപ്രവര്‍ത്തകര്‍, മുന്‍ താരങ്ങള്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ് തുടങ്ങിയവര്‍ അണിനിരക്കുന്ന വിദഗ്ധ സമിതിയാണ് മികച്ച താരങ്ങളെ തെരെഞ്ഞെടുക്കുക. ടെസ്റ്റ്-ഏകദിന-ട്വന്റി 20 മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന എല്ലാ താരങ്ങളെയും പുരസ്‌കാരത്തിനായി പരിഗണിക്കും.
എല്ലാ മാസത്തിലെയും രണ്ടാമത്തെ തിങ്കളാഴ്ച പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും. വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മാധ്യമങ്ങളിലൂടെയുമാണ് ജേതാക്കളെ പ്രഖ്യാപിക്കുക.
Content Highlights: ICC introduces Player of the Month Mohammed Siraj, Washington Sundar, Rishabh Pant in fray
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..