ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ മാസത്തില്‍ തന്നെ നടക്കുമെന്ന് അറിയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) കോവിഡ് കേസുകള്‍ കൂടുന്നതിന്റെ ഭാഗമായി ഫൈനല്‍ മാറ്റി വെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഐ.സി.സി അറിയിപ്പുമായി രംഗത്തെത്തിയത്.

ജൂണ്‍ മാസത്തില്‍ ഇംഗ്ലണ്ടിലെ സതാംപ്ടണാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് വേദിയാകുക. ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇംഗ്ലണ്ടിലേക്ക് നിലവില്‍ യാത്രാവിലക്കുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ 18 ന് മത്സരം ആരംഭിക്കും. 23 ദിവസങ്ങള്‍ റിസര്‍വായി കരുതിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യം പ്രവേശിച്ചത് ന്യൂസീലന്‍ഡായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതോടെയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.

Content Highlights: ICC confident WTC final will go ahead as planned in June in UK