രോഹിത് മികച്ച ഏകദിന ക്രിക്കറ്റര്‍, സ്റ്റോക്ക്‌സ് ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍


ഇംഗ്ലണ്ടിലെ ലോക ചാമ്പ്യന്‍മാരാക്കുന്നതില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ പങ്ക് എത്ര വലുതായിരുന്നുവെന്നതിന് തെളിവാണ് ഇത്തവണ അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌കാരം

Photo Courtesy: Getty Images

ദുബായ്: 2019-ലെ ഐ.സി.സി പുരസ്‌കകാരങ്ങള്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിലും ആഷസ് പരമ്പരയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുകയും ചെയ്ത ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനാണ് ഐ.സി.സിയുടെ മികച്ച ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാരി സോബേഴ്‌സ് ട്രോഫി. ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ് മികച്ച ഏകദിന ക്രിക്കറ്റര്‍. 2019-ലെ സ്പിരിറ്റ് ഓഫ്‌ ക്രിക്കറ്റ് പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കാണ്. ലോകകപ്പിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂക്കിവിളിച്ച ആരാധകരോട്, കൂക്കിവിളി നിര്‍ത്തി കൈയടിക്കാന്‍ പറഞ്ഞ കോലിയുടെ പ്രതികരണമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം 59 വിക്കറ്റുകള്‍ വീഴ്ത്തിയ ഓസീസിന്റെ പാറ്റ് കമ്മിന്‍സാണ് 2019-ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍.

ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്‍മാരാക്കുന്നതില്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റെ പങ്ക് എത്ര വലുതായിരുന്നുവെന്നതിന് തെളിവാണ് ഇത്തവണ അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌കാരം. കിവീസിനെതിരായ ഫൈനലില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്‌സ് തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലോകകപ്പില്‍ ആരെയും വിസ്മയിപ്പിച്ച ഒരു ക്യാച്ചും സ്റ്റോക്ക്‌സ് സ്വന്തമാക്കി. ഇതിനു പിന്നാലെയായിരുന്നു ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസ് പോരാട്ടവീര്യത്തെ ഒറ്റയ്ക്ക് ചെറുത്ത് തോല്‍പ്പിച്ച് സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്. 142 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏക്കാലത്തെയും മികച്ച ഇന്നിങ്സുകളിലൊന്ന് പുറത്തെടുത്ത ബെന്‍ സ്റ്റോക്ക്സ് എന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ തങ്ങളില്‍ നിന്ന് വിജയം പിടിച്ചുവാങ്ങുന്നത് കണ്ടുനില്‍ക്കാനേ അന്ന് ഓസീസ് താരങ്ങള്‍ക്കും കാണികള്‍ക്കും സാധിച്ചുള്ളൂ. എല്ലാവരും തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് സ്റ്റോക്ക്സ് ടീമിനെ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു അദ്ദേഹം. 219 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറിയും എട്ടു സിക്സും സഹിതം 135 റണ്‍സോടെ പുറത്താകാതെ നിന്നു.

2019 രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. ലോകകപ്പ് ടൂര്‍ണമെന്റില്‍ അഞ്ചു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏഴു സെഞ്ചുറികളാണ് രോഹിത് ഏകദിനത്തില്‍ മാത്രം സ്വന്തമാക്കിയത്.

നാഗ്പുരില്‍ നടന്ന ബംഗ്ലദേശിനെതിരായ ട്വന്റി 20-യില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ പ്രകടനം 2019-ലെ മികച്ച ട്വന്റി20 പ്രകടനമായി തിരഞ്ഞെടുക്കപ്പെട്ടു. പോയവര്‍ഷം ടെസ്റ്റില്‍ ഓസീസിനായി അവിസ്മരണീയ പ്രകടനം നടത്തിയ മാര്‍നസ് ലബുഷെയ്‌നാണ് ഐ.സി.സി എമര്‍ജിങ് ക്രിക്കറ്റര്‍.

Content Highlights: ICC Awards Ben Stokes player of the year Rohit Sharma ODI Cricketer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented