ദുബായ്: ഒമാന്‍ വേദിയാകുന്ന 2021 ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പുകളെ പ്രഖ്യാപിച്ച് ഐ.സി.സി. 

രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ലോകകപ്പ്. 

മാര്‍ച്ച് 20-ലെ ട്വന്റി 20 റാങ്കിങ് അനുസരിച്ചാണ് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ ഇടംനേടി എന്നതാണ് ശ്രദ്ധേയമായ കാര്യം.

ICC announced the groups for T20 World Cup 2021 India in Group 2 with Pakistan

സൂപ്പര്‍ 12 എന്ന് പേരിട്ടിരിക്കുന്ന ഘട്ടത്തിലാണ് 12 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കുക. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ അടങ്ങിയതാണ് ഗ്രൂപ്പ് ഒന്ന്. 

ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടില്‍.

ആദ്യ റൗണ്ടില്‍ യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുന്ന നാല് ടീമുകള്‍ കൂടി സൂപ്പര്‍ 12-ല്‍ ഇടംനേടും.

ICC announced the groups for T20 World Cup 2021 India in Group 2 with Pakistan

ആദ്യ റൗണ്ടില്‍ എ ഗ്രൂപ്പില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നീ ടീമുകള്‍ മത്സരിക്കും. 

ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ്, പപ്പുവ ന്യു ഗ്വിനിയ, ഒമാന്‍ ടീമുകളാണ് പോരടിക്കുക. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12-ല്‍ എത്തുക.

Content Highlights: ICC announced the groups for T20 World Cup 2021 India in Group 2 with Pakistan