സെപ്റ്റംബറിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെ പ്രഖ്യാപിച്ച് ഐ.സി.സി.


Photo: PTI

ദുബായ്: സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരങ്ങളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഏറ്റവും മികച്ച പുരുഷതാരമായി പാകിസ്താന്റെ മുഹമ്മദ് റിസ്വാനെയും വനിതാതാരമായി ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും തിരഞ്ഞെടുത്തു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് ഹര്‍മന്‍പ്രീതിനെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. ഇന്ത്യയുടെ തന്നെ സ്മൃതി മന്ഥാന, ബംഗ്ലാദേശിന്റെ നൈഗര്‍ സുല്‍ത്താന എന്നിവരെ മറികടന്നാണ് ഹര്‍മന്‍പ്രീത് പുരസ്‌കാരം നേടിയത്.

ഹര്‍മന്‍പ്രീതിന്റെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 3-0 ന് തൂത്തുവാരിയിരുന്നു. 1999 ന് ശേഷം ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലണ്ടില്‍ ആദ്യമായാണ് പരമ്പര നേടുന്നത്. ടൂര്‍ണമെന്റില്‍ ആകെ മൂന്ന് മത്സരങ്ങളില്‍ നിന്നായി 221 റണ്‍സാണ് ഹര്‍മന്‍പ്രീത് അടിച്ചെടുത്തത്. ആദ്യ ഏകദിനത്തില്‍ 74 റണ്‍സെടുത്ത താരം രണ്ടാം ഏകദിനത്തില്‍ 111 പ്തുകളില്‍ നിന്ന് 143 റണ്‍സാണ് അടിച്ചെടുത്തത്.

ഇന്ത്യയുടെ അക്ഷര്‍ പട്ടേല്‍, ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍ എന്നിവരെ മറികടന്നാണ് മുഹമ്മദ് റിസ്വാന്‍ മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം നേടിയത. സെപ്റ്റംബറില്‍ റിസ്വാന്‍ അവിശ്വസനീയ പ്രകടനമാണ് പുറത്തെടുത്തത്. 10 മത്സരങ്ങളിലാണ് താരം കളിച്ചത്. അതില്‍ ഏഴിലും റിസ്വാന്‍ അര്‍ധശതകം കുറിച്ചു. ഏഷ്യാകപ്പില്‍ മിന്നുന്ന ഫോമില്‍ കളിച്ച റിസ്വാന്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു.

Content Highlights: icc player of the month september, icc, icc player of the month, harmanpreet kaur, rizwan, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented