ന്യൂഡൽഹി: ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് വെസ്റ്റിൻഡീസ് മുൻതാരം ഇയാൻ ബിഷപ്. ബുംറയുടെ ബൗളിങ് കണ്ടാൽ ഇത്രയും കുറവ് റൺഅപ് ആണ് എടുത്തതെന്ന് മനസ്സിലാകില്ലെന്നും ബൗളിങ്ങിലെ പേസ് അദ്ഭുതപ്പെടുത്തുന്നുവെന്നും വിൻഡീസ് ഇതിഹാസ താരം പറയുന്നു.

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും മികവ് പുലർത്തുന്ന ബൗളറാണ് ബുംറ. ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ താരം 2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇതുവരെ 14 ടെസ്റ്റുകളിൽ നിന്ന് 20.33 ശരാശരിയിൽ ബുംറ 68 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു.

വെസ് ഹാൾ, സർ റിച്ചാർഡ് ഹാഡ്ലീ, ഡെന്നീസ് ലില്ലി, മാർഷൽസ്, ഹോൾഡിങ്സ് എന്നിവരെപ്പോലുള്ളവർക്കൊപ്പം കളിച്ചാണ് ഞാൻ വളർന്നത്. അവർ ചെയ്തതിനെല്ലാം വിപരീതമായിട്ടാണ് ബുംറ കളിക്കുന്നത്. ഇടവിട്ട് കുറച്ച് ദൂരം ഓടിയാണ് ബുംറയുടെ റൺഅപ്. അത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എവിടെ നിന്നാണ് ഈ പേസ് വരുന്നത്? ബുംറ നല്ല കഴിവുള്ള താരമാണ്. കരീബിയൻ മണ്ണിൽ ബുംറ പന്ത് സ്വിങ് ചെയ്യിച്ചവിധം, പേസ് കൂട്ടിയിട്ടും പന്തിൽ നിയന്ത്രണം നഷ്ടപ്പെടാതിരുന്നത്...ഇതെല്ലാം എന്നെ അദ്ഭുതപ്പെടുത്തി. എല്ലാ അർഥത്തിലും ഫിറ്റ് ആയിരിക്കുമ്പോൾ എല്ലാം തികഞ്ഞ താരമാണ് ബുംറ.' ബിഷപ് കൂട്ടിച്ചേർത്തു.

content highlights:ian Bishop on Jasprit Bumrah Cricket