Photo: AP
ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യമറിയിച്ചത്.
' തുടര്‍ച്ചയായി വരുന്ന എല്ലാ മത്സരങ്ങളിലും കളിക്കുക എന്നത് പ്രാവര്‍ത്തികമല്ല. വിശ്രമം അത്യാവശ്യമാണ്. ന്യൂസീലന്‍ഡിനെതിരേ മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പര വരുന്നുണ്ട്. ഐ.പി.എല്ലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഞാന്‍ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് മാറിനില്ക്കാന് ഉദ്ദേശിക്കുന്നില്ല' - രോഹിത് വ്യക്തമാക്കി.
ഈയിടെ അവസാനിച്ച ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് രോഹിത് വിട്ടുനിന്നിരുന്നു. വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവരും ടീമിലുണ്ടായിരുന്നില്ല. ഇതോടെ ഈ മൂന്നുപേരെയും ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തലപൊക്കിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ 2-1 ന് വിജയം നേടിയിരുന്നു.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിതാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിതിനൊപ്പം വിരാട് കോലിയും കെ.എല്‍.രാഹുലും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരം നാളെ ഗുവാഹാട്ടില് വെച്ച് നടക്കും.
Content Highlights: rohit sharma, indian cricket, india vs srilanka, rohit retirement, rohit t20 update, cricket news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..