Photo: AP, ANI
ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന് പിന്തുണയുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പരിശീലകചുമതല തന്നിലേക്ക് അബദ്ധത്തില്‍ വന്നുചേര്‍ന്നതാണെങ്കില്‍ ദ്രാവിഡ് കൃത്യമായ സംവിധാനങ്ങളിലൂടെ കഠിനമായ പ്രതിസന്ധികള്‍ തരണം ചെയ്താണ് എത്തിയതെന്ന് ശാസ്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീം ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ദ്രാവിഡിന് സാധിക്കുമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
''എനിക്കുശേഷം ഈ ജോലിക്ക് രാഹുലിനേക്കാള്‍ മികച്ച വ്യക്തിയില്ല. എനിക്കീ ജോലി അബദ്ധത്തില്‍ കിട്ടിയതാണ്. ഞാന്‍ കമന്ററി ബോക്‌സിലായിരുന്നു. എന്നോട് അവിടേക്ക് പോകാന്‍ ആവശ്യപ്പെട്ടതാണ്, എന്റെ ജോലി ഞാന്‍ ചെയ്തു. എന്നാല്‍ രാഹുല്‍ കൃത്യമായ സംവിധാനങ്ങളിലൂടെ കഠിനമായ പ്രതിസന്ധികള്‍ തരണം ചെയ്ത് വന്നിട്ടുള്ളയാളാണ്. അദ്ദേഹം അണ്ടര്‍-19 ടീമിന്റെ പരിശീലകനായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹം പറയുന്നതിനോട് ടീം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അതോടെ അദ്ദേഹമത് ആസ്വദിക്കാന്‍ തുടങ്ങും.'' - ശാസ്ത്രി വ്യക്തമാക്കി.
ശാസ്ത്രിയുടെ കാലത്ത് ഇന്ത്യ, വിദേശത്ത് മികച്ച പ്രകടനം നടത്തുന്ന ടീമായി മാറിയിരുന്നു. ദക്ഷിണാഫ്രിക്ക ഒഴികെ ഏത് സാഹചര്യങ്ങളിലും എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യന്‍ ടീമിനായിരുന്നു. ലോകകപ്പുകളൊന്നും നേടാനായില്ലെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പമുള്ള ശാസ്ത്രിയുടെ സമയം ടീമിനെ സംബന്ധിച്ച് വിപ്ലവകരമായിരുന്നുവെന്നാണ് വിലയിരുത്തല്‍. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി ചേര്‍ന്ന് ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മാരകമായ പേസ് ബൗളിങ് ലൈനപ്പുകളിലൊന്ന് ഉണ്ടാക്കിയെടുക്കാന്‍ ശാസ്ത്രിക്ക് സാധിച്ചിരുന്നു.
Content Highlights: I got the job by mistake Ravi Shastri on coaching
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..