Photo: www.twitter.com
ചെന്നൈ: നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് അല്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സുനില്‍ ഗവാസ്‌കര്‍. രു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'റൂട്ട് വളരെ മികച്ച ബാറ്റ്‌സ്മാനാണ്. പക്ഷേ അദ്ദേഹം നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് എനിക്ക് തോന്നുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച നാല് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് റൂട്ട്. അതില്‍ സംശയമില്ല. പക്ഷേ അദ്ദേഹത്തിന് നാലാം സ്ഥാനമേ ഞാന്‍ നല്‍കുന്നുള്ളൂ'-ഗവാസ്‌കര്‍ പറഞ്ഞു
ഗവാസ്‌കറിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണുമാണ് റൂട്ടിനേക്കാള്‍ പ്രതിഭയുള്ള താരങ്ങള്‍.
ഈയിടെയായി അസാമാന്യമായ ബാറ്റിങ് പ്രകടനമാണ് റൂട്ട് കാഴ്ചവെയ്ക്കുന്നത്. അവസാന മൂന്നു മത്സരങ്ങളില്‍ രണ്ട് ഇരട്ട സെഞ്ചുറികളും ഒരു സെഞ്ചുറിയും താരം നേടി. ശ്രീലങ്കയ്‌ക്കെതിരേ 218 റണ്‍സെടുത്ത താരം തൊട്ടടുത്ത മത്സരത്തില്‍ 186 റണ്‍സ് നേടി.
ഇന്ത്യയ്‌ക്കെതിരേ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ 228 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവില്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തിരുന്നു.
Content Highlights: I don't think Root is the best batsman in the world says Sunil Gavaskar
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..