ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ്.

ഓപ്പണര്‍മാരായ പി. രാഹുല്‍ (0), ജലജ് സക്സേന (10), രോഹന്‍ പ്രേം (0), റോബിന്‍ ഉത്തപ്പ (9), വിഷ്ണു വിനോദുമാണ് (19), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (29), സല്‍മാന്‍ നിസാര്‍ (37) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ബേസില്‍ തമ്പി (0*), അക്ഷയ് ചന്ദ്രന്‍ (1*) എന്നിവരാണ് ക്രീസില്‍. കേരള സ്‌കോറിലെ 20 റണ്‍സും എക്‌സ്ട്രാസാണ്.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടംനേടിയതിനാാല്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഹൈദരാബാദിനെതിരേ കളിക്കുന്നത്.

സീസണില്‍ ഇതുവരെ കേരളത്തിന് ഒരു ജയം പോലും നേടാനായിട്ടില്ല. ആദ്യ മത്സരത്തില്‍ കരുത്തരായ ഡല്‍ഹിയുമായി സമനിലയോടെ തുടങ്ങിയ കേരളം പിന്നീട് ബംഗാളിനോടും ഗുജറാത്തിനോടും തോല്‍വിയേറ്റുവാങ്ങി.

Content Highlights: HYDERABAD VS KERALA ranji trophy 2019-20